ബാബാ രാംദേവിന് ഇസഡ് കാറ്റഗറി സുരക്ഷ

Posted on: November 17, 2014 10:30 pm | Last updated: November 17, 2014 at 10:30 pm

baba ramdeveന്യൂഡല്‍ഹി: വിവാദ യോഗാഗുരു ബാബാ രാംദേവിന് ഇസഡ് കാറ്റഗറി സുരക്ഷ. ആയുധധാരികളായ 22 സുരക്ഷാ ഉദ്യോഗസ്ഥരാണ് രാംദേവിന് സുരക്ഷ ഒരുക്കുന്നത്. രാംദേവ് പുറത്തുപോകുമ്പോള്‍ സുരക്ഷക്കായി അകമ്പടി വാഹനങ്ങളും ഉണ്ടാകും.

സാധാരണ വി വി ഐ പികള്‍ക്കാണ് ഇസഡ് കാറ്റഗറി സുരക്ഷ നല്‍കാറുള്ളത്. ബാബാ രാംദേവിന് ഇസഡ് കാറ്റഗറി സുരക്ഷാ നല്‍കിയത് ഇതിനകം വിവാദമായിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദിക്ക് വേണ്ടി ബാബാ രാംദേവ് പ്രചാരണം നടത്തിയിരുന്നു.