മാതാവിനെ ഉപദ്രവിച്ച മകന് ഒരു വര്‍ഷം തടവും 600 ചാട്ടവാര്‍ അടിയും

Posted on: November 17, 2014 7:41 pm | Last updated: November 17, 2014 at 7:41 pm

crimnalജിദ്ദ: മാതാവിനെ ഉപദ്രവിച്ച മകന് സഊദി കോടതി ഒരു വര്‍ഷം തടവും 600 ചാട്ടവാര്‍ അടിയും ശിക്ഷ വിധിച്ചു. ജിദ്ദയിലാണ് സംഭവം. മാതാവിനെ അടിക്കുകയും മോശം വാക്കുകള്‍ ഉപയോഗിച്ച് ചീത്ത വിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നായിരുന്നു പ്രതിക്കുമേല്‍ ചുമത്തപ്പെട്ട കുറ്റം. പ്രതിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.