ഇന്ത്യ-പാക് ക്രിക്കറ്റ് അടുത്ത വര്‍ഷം പുനരാരംഭിക്കും

Posted on: November 17, 2014 3:08 pm | Last updated: November 18, 2014 at 12:19 am

pak-inningsഹൈദരാബാദ്: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര അടുത്ത വര്‍ഷം പുനരാരംഭിക്കും. ഇന്ത്യയിലെ പാക് ഹൈക്കമീഷണര്‍ അബ്ദുല്‍ ബാസിതാണ് ഇക്കാര്യം അറിയിച്ചത്. 2022 വരെ ഇരു രാജ്യങ്ങളും തമ്മില്‍ ആറ് പരമ്പരയെങ്കിലും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയായതായും അദ്ദേഹം അറിയിച്ചു. പരമ്പര പുനരാരംഭിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ രണ്ടാഴ്ച മുമ്പ് ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. യുഎഇയിലായിരിക്കും അടുത്ത വര്‍ഷം പരമ്പര സംഘടിപ്പിക്കുക. ശ്രീലങ്കന്‍ ടീമിനുനേരെ ആക്രമണം ഉണ്ടായതിനു ശേഷം പാകിസ്ഥാനില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി ടീമുകള്‍ പോകാറില്ല. തുടര്‍ന്ന് യുഎഇയാണ് പാകിസ്ഥാന്റെ ഹോം ഗ്രൗണ്ടായി പരിഗണിക്കുന്നത്.
2008ല്‍ മുംബൈയില്‍ ഭീകരാക്രമണം ഉണ്ടായതിന് ശേഷമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരം നിര്‍ത്തിവച്ചത്. അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്ഥാനുമായാണ്. ഫെബ്രുവരി 15നാണ് പരമ്പരാഗത വൈരികളുടെ ഏറ്റമുട്ടല്‍.

ALSO READ  ഐ പി എല്ലിന് ഇന്ന് തുടക്കം; മുംബൈ-ബെംഗളൂരു ആദ്യ പോരാട്ടം