Connect with us

Wayanad

അതിര്‍ത്തി ഗ്രാമങ്ങളില്‍ മദ്യഷാപ്പ് തുടങ്ങാനുള്ള നീക്കം തമിഴ്‌നാട് സര്‍ക്കാര്‍ ഉപേക്ഷിക്കണം: സി പി എം

Published

|

Last Updated

ഗൂഡല്ലൂര്‍: അതിര്‍ത്തി ഗ്രാമങ്ങളില്‍ മദ്യഷാപ്പ് ആരംഭിക്കാനുള്ള നീക്കം തമിഴ്‌നാട് സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് സി പി എം ഗൂഡല്ലൂര്‍ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. പച്ചത്തേയിലക്ക് 30 രൂപ തറവില നിശ്ചയിക്കുക, നാട്ടിന്‍പുറങ്ങളില്‍ ഭീഷണി സൃഷ്ടിക്കുന്ന കാട്ടാന, പുലി എന്നി വന്യജീവികളെ ഉള്‍വനത്തിലേക്ക് തുരത്തിയോടിക്കുക, ഓവാലി പഞ്ചായത്തില്‍ വികസന പ്രവൃത്തികള്‍ നടത്തുന്നതിന് അനുമതി നല്‍കുക, ക്ഷയരോഗ നിവാരണ പദ്ധതിയില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്ത് ജനങ്ങളെ കബളിപ്പിച്ച സംഭവം സി ബി ഐ അന്വേഷിക്കുക, ഓവാലി പഞ്ചായത്തില്‍ വനം, കൃഷി സ്ഥലം എന്നിവ അളന്ന് തിട്ടപ്പെടുത്തുന്നത് ഉടന്‍ പൂര്‍ത്തിയാക്കുക, സെക്ഷന്‍ 17-വിഭാഗം ഭൂമിയിലെ വികസന പ്രവൃത്തികള്‍ തടയുന്ന വനംവകുപ്പ് നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഗൂഡല്ലൂര്‍ ഗാന്ധിമൈതാനിയില്‍ ഉമാനാഥ് നഗറില്‍ നടന്ന സി പി എം ഗൂഡല്ലൂര്‍ ഏരിയാ സമ്മേളനം ജില്ലാ സെക്രട്ടറി ആര്‍ ഭദ്രി ഉദ്ഘാടനം ചെയ്തു. വി ടി രവീന്ദ്രന്‍ അധ്യക്ഷതവഹിച്ചു. സുരേഷ് താളൂര്‍, എന്‍ വാസു, വി എ ഭാസ്‌കരന്‍ എന്നിവര്‍ പ്രസംഗിച്ചു. എം എ കുഞ്ഞിമുഹമ്മദ് സ്വാഗതവും, കെ ജി കുമാരന്‍ നന്ദിയും പറഞ്ഞു. സമാപനത്തോട് അനുബന്ധിച്ച് ഗൂഡല്ലൂര്‍ ടൗണില്‍ പ്രകടനം നടത്തി. ജി സുരേഷ് നഗറില്‍ കാവേരി കല്ല്യാണമണ്ഡപത്തില്‍ നടന്ന പ്രതിനിധി സമ്മേളനത്തില്‍ മുതിര്‍ന്ന നേതാവ് കുങ്കു പതാക ഉയര്‍ത്തി. സമ്മേളനം ജില്ലാ സെക്രട്ടറി ആര്‍ ഭദ്രി ഉദ്ഘാടനം ചെയ്തു. വര്‍ഗീസ്, വേലായുധന്‍, കൗസല്യ എന്നിവര്‍ പ്രസീഡിയം നിയന്ത്രിച്ചു. വി ടി രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു. ഏരിയാ സെക്രട്ടറി എം എ കുഞ്ഞിമുഹമ്മദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എന്‍ വാസു സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി എ ഭാസ്‌കരന്‍ സമാപന പ്രസംഗം നടത്തി. ഗൂഡല്ലൂര്‍ ഏരിയാ സെക്രട്ടറിയായി എം എ കുഞ്ഞിമുഹമ്മദിനെ രണ്ടാം തവണയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി എന്‍ ലീലാ വാസു, ടി വര്‍ഗീസ്, കെ വേലായുധന്‍, ടി പി അരവിന്ദാക്ഷന്‍, സി മുരുകന്‍, കെ യോഗശശി, കെ ജെ കുമാരന്‍, കെ ജെ ബിജു എന്നിവരെ തിരഞ്ഞെടുത്തു.

Latest