പോലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ നടപടിയില്ല

Posted on: November 17, 2014 12:14 am | Last updated: November 17, 2014 at 1:14 pm

വൈത്തിരി: വിവിധ കേസുകളില്‍ പോലീസ് പിടിച്ചടുത്ത് കസ്റ്റടിയില്‍ സൂക്ഷിച്ച വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ നടപടിയില്ല.
ജില്ലയിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി ഇത്തരത്തില്‍ നിരവധി വാഹനങ്ങളാണ് തുരുമ്പെടുക്കുന്നത്. വാഹന ഉടമകള്‍ ഇവ വീണ്ടടുക്കാന്‍ എത്താതയതോടെ ഈ വണ്ടികളല്ലാം എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് പോലീസുകാര്‍. ഇവ ലേലം ചെയ്യുന്നതിനുള്ള നടപടികള്‍ വൈകുന്നത് കാരണം സര്‍ക്കാരിന് ഈ ഇനത്തില്‍ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാകുന്നത്.
പിടിച്ചടുത്തവയില്‍ ഏറേയും മണല്‍ കടത്ത് കേസുകളില്‍പ്പെട്ട വാഹനങ്ങളാണ്. ബൈക്കുകള്‍, ഓട്ടോറിക്ഷകള്‍, കാറുകള്‍ തുടങ്ങിവയും ഇവയില്‍ ഉള്‍പ്പെടും. പലപ്പോഴും ലക്ഷങ്ങള്‍ പിഴ ഈടക്കേണ്ടി വരുന്നതോടെ വാഹനം തന്നെ ഉപേക്ഷിച്ച് ഉടമകള്‍ കടന്ന് കളയുകയാണ് പതിവ്. രേഖകള്‍ ശരിയാകാത്ത പഴയ ജീപ്പുകളും ഓട്ടോറിക്ഷകളും കുറഞ്ഞ വിലക്ക് വാങ്ങി മണല്‍, മരം, തുടങ്ങിവ കടത്തിന് ഉപയോഗിക്കുന്നത്.
ഇത്തരത്തില്‍ പിടിച്ചടുത്ത വ്യാജമായ വാഹനങ്ങള്‍ ലേലം ചെയ്യുന്നതിന് കോടതിയുടെ ഉത്തരവ് കിട്ടാനും പ്രയാസകരമാണ്. പോലിസ് സ്‌റ്റേഷനുകളില്‍ ഇത്തരത്തില്‍പ്പെട്ട വാഹനങ്ങള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ വാഹനങ്ങള്‍ റോഡരികുകളില്‍ ഉപേക്ഷിച്ച നിലയില്‍ കിടക്കുകയാണ്.