Connect with us

Kasargod

റോഡ് ഗതാഗതയോഗ്യമാക്കാന്‍ അഞ്ച് ലക്ഷം അനുവദിച്ചു

Published

|

Last Updated

തൃക്കരിപ്പൂര്‍: ഇടയിലെക്കാട്ടില്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടില്‍പ്പെടുത്തി റോഡ് ടാറിങ്ങിന് റവന്യു വകുപ്പ് അനുമതി നല്‍കി.
ഇടയിലേക്കാട് മത്സ്യത്തൊഴിലാളി വികസന സഹകരണസംഘം ഓഫീസിന് മുന്‍വശം മുതല്‍ ഭുവനേശ്വരി റോഡ് വരെയുള്ള 300 മീറ്റര്‍ റോഡ് മെറ്റലിങ്ങിനും ടാറിങ്ങിനുമായി അഞ്ച് ലക്ഷം രൂപയാണ് റവന്യു വകുപ്പില്‍ നിന്നും അനുവദിച്ചത്.
കര്‍ഷകരും മല്‍സ്യത്തൊഴിലാളികളും കൂടുതലായി താമസിക്കുന്ന ഇവിടെ മഴക്കാലക്കെടുതിയില്‍ റോഡ് ഗതാഗതയോഗ്യമല്ലാതായിരുന്നു.
റോഡ് പുനര്‍നിര്‍മിച്ച് മെറ്റലിങ്ങും ടാറിങ്ങും നടത്താന്‍ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് വലിയപറമ്പ് മണ്ഡലം കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് പി പി ഭരതനും പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ കെ സിന്ധുവും റവന്യു മന്ത്രി അടൂര്‍ പ്രകാശിന് നല്‍കിയ നിവേദനത്തെത്തുടര്‍ന്നാണ് റോഡ് ഗതാഗത യോഗ്യമാക്കാന്‍ അഞ്ച് ലക്ഷം രൂപ അനുവദിച്ചത്.