എസ് എസ് എഫ് ഹയര്‍ സെക്കന്‍ഡറികളില്‍ വിദ്യാര്‍ഥി വിചാര വാരം ആചരിക്കുന്നു

Posted on: November 17, 2014 5:10 am | Last updated: November 16, 2014 at 9:11 pm

കാസര്‍കോട്: അന്താരാഷ്ട്ര വിദ്യാര്‍ഥി ദിനത്തോടനുബന്ധിച്ച് എസ് എസ് എഫ് ഈ മാസം 17 മുതല്‍ 22 വരെ വിദ്യാര്‍ഥി വിചാരവാരം ആചരിക്കുകയാണ്. അന്താരാഷ്ട്ര വിദ്യാര്‍ഥി ദിനമായ ഇന്ന് കാമ്പയിന് തുടക്കം കുറിച്ച് സ്‌കൂളുകള്‍ക്ക് മുന്നില്‍ വിചാര മരം സ്ഥാപിക്കും.
കലാലയങ്ങള്‍ മൂല്യവും സംസ്‌കാരങ്ങളും വളരുന്ന കേന്ദ്രങ്ങളാവുന്നതിനപ്പുറം ചാപല്യങ്ങളുടെ കുടിലക്കൂട്ടമായി മാറുന്ന വര്‍ത്തമാനത്തില്‍ വിചാരത്തിന്റെ വേദിയൊരുക്കുകയാണ് എസ് എസ് എഫ് ചെയ്യുന്നത്. ജില്ലയിലെ നൂറോളം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥി ആക്ടിവിസത്തിലൂന്നിയ ആശയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന വിചാര മരം സ്ഥാപിക്കും.
ആറു ഡിവിഷനുകളില്‍ തിരഞ്ഞെടുത്ത സ്‌കൂളുകളില്‍ ന്യൂ ജനറേഷന്‍ സാമൂഹിക വിചാരം എന്ന ശീര്‍ഷകത്തില്‍ ചര്‍ച്ചാവേദി സംഘടിപ്പിക്കും. സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ ചര്‍ച്ചാവേദിയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കും. ന്യൂ ജനറേഷന്‍ ആശങ്കകളും പ്രതീക്ഷകളും ഒരു വിദ്യാര്‍ഥി വിചാരം എന്ന തലക്കെട്ടില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്രബന്ധരചനാ മത്സരവും നടക്കും. മത്സരത്തിലെ വിജയികളെ സെക്ടര്‍, ഡിവിഷന്‍, ജില്ലാതലങ്ങളില്‍ അവാര്‍ഡ് നല്‍കി ആദരിക്കും. മികവ് പുലര്‍ത്തുന്ന സ്‌കൂളുകള്‍ക്ക് ലൈബ്രറി കിറ്റും നല്‍കും.