കേരളത്തിലെ ജയിലുകള്‍ കൊലയറകളായി മാറുന്നുവെന്ന് പി ജയരാജന്‍

Posted on: November 16, 2014 6:09 pm | Last updated: November 16, 2014 at 6:09 pm

p jayarajanതൃശൂര്‍: കേരളത്തിലെ ജയിലുകള്‍ കൊലയറകളായി മാറുകയാണെന്ന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. രമേശ് ചെന്നിത്തലയുടെ പോലീസ് കൊലയാളികളായി മാറുകയാണ്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് ജയിലുകളില്‍ നടക്കുന്നതെന്നും ജയരാജന്‍ ആരോപിച്ചു.

ഗുണ്ടാ ആക്ട് പ്രകാരം ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ ജയിലില്‍ കഴിയുന്ന പാനൂര്‍ സ്വദേശി ധനുരാജിനെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു ജയരാജന്‍. ധനുരാജിന് മര്‍ദ്ദനമേറ്റെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് സി പി എം നേതാക്കള്‍ ജയിലിലെത്തിയത്.