മുല്ലപ്പെരിയാര്‍: ജലനിരപ്പ് 142 അടിതന്നെയാക്കുമെന്ന് പനീര്‍ശെല്‍വം

Posted on: November 16, 2014 2:21 pm | Last updated: November 16, 2014 at 11:24 pm

PANEERSELAVAMചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനരപ്പ് 142 അടിയാക്കി തന്നെ ഉയര്‍ത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ഒ പന്നീര്‍ശെല്‍വം. 142 അടിയാക്കാമെന്ന് സുപ്രീംകോടതി ഉത്തരവുണ്ടെന്നും പനീര്‍ശെല്‍വം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കയച്ച കത്ത്ില്‍ വ്യക്തമാക്കി.
ജലനിരപ്പ് താഴ്ത്തണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കില്ല. തമിഴ്‌നാട്ടിലെ അഞ്ചു ജില്ലകളിലുള്ളവര്‍ മുല്ലപ്പെരിയാറിലെ വെള്ളമാണ് കൃഷിക്കായി ആശ്രയിക്കുന്നതെന്നും പനീര്‍ശെല്‍വം കത്തില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136 അടിയാക്കി കുറയ്ക്കാന്‍ കേരളത്തിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. ഇന്നലെ 141.2 അടിയായി ജലനിരപ്പ് ഉയര്‍ന്നിരുന്നെങ്കിലും ഇന്ന് മഴ ഇല്ലാതിരുന്നതോടെ 141 അടിയായി നേരിയ കുറവ് ഉണ്ടായിട്ടുണ്ട്.