Connect with us

Palakkad

പൈതൃക പദ്ധതി: 10 അപേക്ഷകള്‍ പരിഗണിച്ചു

Published

|

Last Updated

പാലക്കാട്: ആര്‍ട് ആന്‍ഡ് ഹെറിറ്റേജ് കമ്മിറ്റി യോഗത്തില്‍ കല്‍പ്പാത്തിയില്‍ നിന്നുള്ള 10 അപേക്ഷകള്‍ പരിഗണിച്ചു.
ചില അപേക്ഷകള്‍ മതിയായ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു തിരിച്ചയച്ചു. പുതിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള അപേക്ഷകളാണ് കൂടുതലും. മന്ത്രി മഞ്ഞളാംകുഴി അലിയുടെ നിര്‍ദേശപ്രകാരം പ്രത്യേക സിറ്റിങ് ചേര്‍ന്നാണ് അപേക്ഷകള്‍ പരിഗണിച്ചത്. തിരുവനന്തപുരത്തു നടന്ന യോഗത്തില്‍ ചീഫ് ടൗണ്‍ പ്ലാനര്‍ വി വി കൃഷ്ണരാജ്, ചീഫ് ആര്‍കിടെക്ട്, പി ഡബ്ല്യൂ ഡി ചീഫ് എന്‍ജിനീയര്‍, പുരാവസ്തു വകുപ്പു ഡയറക്ടര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട കമ്മിറ്റിയാണ് അപേക്ഷകളില്‍ തീരുമാനമെടുക്കുക.
15 ലേറെ അപേക്ഷകള്‍ ലഭിച്ചാല്‍ കമ്മിറ്റി യോഗം ചേര്‍ന്ന് തീരുമാനമെടുക്കണമെന്നാണ് പൊതുവേയുള്ള നിര്‍ദേശം. കല്‍പ്പാത്തിക്കു പുറമേ ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ ചില പ്രദേശങ്ങളുമാണ് പൈതൃക പദവിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവിടങ്ങളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഹെറ്റിറേജ് കമ്മിറ്റിയുടെ അനുമതി നിര്‍ബന്ധമാണ്.
കല്‍പ്പാത്തിയില്‍ നിന്നു കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചാല്‍ കമ്മിറ്റി സിറ്റിങ് പാലക്കാട്ടു തന്നെ നടത്തണമെന്ന നിര്‍ദേശവും സര്‍ക്കാര്‍ പരിഗണനയിലാണ്.