അമിത കീടനാശിനി പ്രയോഗം: പച്ചക്കറികള്‍ പിടിച്ചെടുക്കും

Posted on: November 16, 2014 5:48 am | Last updated: November 15, 2014 at 10:49 pm

vegeതിരുവനന്തപുരം: അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തിക്കുന്ന അമിത കീടനാശിനി പ്രയോഗിച്ച പച്ചക്കറികള്‍ പിടിച്ചെടുക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വി എസ് ശിവകുമാര്‍.
ഇത് സംബധിച്ച് ഈ മാസം 18ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. നഗര പരിസ്ഥിതി മെച്ചപ്പെടുത്തല്‍ പദ്ധതിയുടെ ഭാഗമായുള്ള ഹരിത വിജ്ഞാനകേന്ദ്രം പേട്ട ഗവണ്‍മെന്റ് ഗേള്‍സ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹരിത സാങ്കേതികവിദ്യ വിദ്യാര്‍ഥികളിലൂടെ സമൂഹത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം.
ഇതിന്റെ ആദ്യപടിയായി ജില്ലയിലെ വെസ്റ്റ് മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന 74 സ്‌കൂളുകളിലും പദ്ധതി ആവിഷ്‌കരിക്കും. പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ്, വി എച്ച് എസ് എസ് ഇ ഡയറക്ടറേറ്റ്, സി ഡി സി യു എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് നഗര പരിസ്ഥിതി മെച്ചപ്പെടുത്തല്‍ പദ്ധതി നടപ്പാക്കുന്നത്.