Connect with us

International

ഇറാഖില്‍ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാല ഇസിലില്‍ നിന്ന് പിടിച്ചെടുത്തു

Published

|

Last Updated

ബഗ്ദാദ്: ഇറാഖില്‍ ഇസില്‍ തീവ്രവാദികല്‍ പിടിച്ചടക്കിയ രാജ്യത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാല സൈന്യം തിരിച്ചുപിടിച്ചു. ഇസ്‌ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്കെതിരെ യുദ്ധം വ്യാപിപ്പിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യു എസ് ഉദ്യോഗസ്ഥര്‍ ഇറാഖിലെത്തിയിട്ടുണ്ട്. എണ്ണ ശുദ്ധീകരണ ശാല പിടിച്ചെടുത്തത് വലിയ നേട്ടമായിട്ടാണ് കാണുന്നത്. ഇറാഖി സൈന്യം എണ്ണ ശുദ്ധീകരണ ശാലയുടെ ഗേറ്റിന് സമീപത്തുണ്ടെന്ന് സലാഹുദ്ദീന്‍ പ്രവിശ്യാ ഗവര്‍ണര്‍ റാദ് അല്‍ ജുബൂരി മാധ്യമങ്ങളോട് പറഞ്ഞു. ബഗ്ദാദില്‍ നിന്ന് 200 കീ മി അകലെയാണ് എണ്ണ ശുദ്ധീകരണ ശാല. കഴിഞ്ഞ ജൂണ്‍ മുതല്‍ മേഖല തിരിച്ചുപിടിക്കുന്നതിന് സൈന്യം ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. എണ്ണ ശുദ്ധീകരണ ശാലക്ക് സമീപമുള്ള ബൈജി നഗരം പിടിച്ചെടുത്തതോടെയാണ് എണ്ണശുദ്ധീകരണ ശാലക്ക് സമീപത്തേക്കുള്ള പ്രവേശം എളുപ്പമായത്.