ഇനി വെബ് ബ്രൗസറുകളില്‍ നിന്ന് നേരിട്ട് ഇന്റര്‍നെറ്റ് കോളുകള്‍ വിളിക്കാം

Posted on: November 15, 2014 6:32 pm | Last updated: November 15, 2014 at 6:32 pm

skypeആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാതെ വെബ് ബ്രൗസറുകളില്‍ നിന്ന് നേരിട്ട് ഇന്റര്‍നെറ്റ് കോളുകള്‍ വിളിക്കാന്‍ അവസരമൊരുക്കുന്ന സ്‌കൈപ് വെര്‍ഷന്‍ മൈക്രോസോഫ്റ്റ് പുറത്തിറക്കി. സ്‌കൈപ് ഫോര്‍ വെബ് സേവനം ആദ്യ ഘട്ടത്തില്‍ പരീക്ഷണാര്‍ഥം നിലവിലുള്ള ഏതാനും ഉപയോക്താക്കള്‍ക്ക് മാത്രമാണ് നല്‍കിയിരിക്കുന്നത്. ആഗോളതലത്തില്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഈ സേവനം നിലവില്‍ വരുമെന്ന് മൈക്രോസോഫ്റ്റ് അധികൃതര്‍ വ്യക്തമാക്കി.

സ്‌കോര്‍ഡിനേവിയന്‍ ടെക്‌നോളജി വ്യവസായ സംരംഭകരായ സ്വീഡന്‍ സ്വദേശി നിക്ലാസ് സെന്‍സ്രോയെമും ഡെന്‍മാര്‍ക് സ്വദേശി ജാനസ് ഫ്രിസും ചേര്‍ന്നാണ് 2003ല്‍ ലോഞ്ച് ചെയ്ത സ്‌കൈപ്പ് 2011ലാണ് മൈക്രോസോഫ്റ്റ് ഏറ്റെടുത്തത്.