Connect with us

Gulf

'ബധിരരുടെ മാധ്യമ സംസ്‌കാരം കേരളത്തെ വിഷലിപ്തമാക്കുന്നു'

Published

|

Last Updated

അബുദാബി: ബധിരരുടെ സംഗീത നിരൂപണം പോലെയാണ് കേരളത്തിലെ മാധ്യമപ്രവര്‍ത്തനമെന്നും ഏറ്റവും നന്നായി വിഡ്ഡിത്തം വിളമ്പാനറിയുന്നവരെയാണ് ഇന്ന് ദൃശ്യമാധ്യമങ്ങളില്‍ അവതാരകരായി പ്രതിഷ്ഠിച്ചിരിക്കുന്നതെന്നും മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ എ വി അനില്‍കുമാര്‍ അഭിപ്രായപ്പെട്ടു.
അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സര്‍ഗ്ഗസദസ്സില്‍ നവ ഉദാരവത്ക്കരണവും മാധ്യമസംസ്‌കാരവും എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ഭാഗത്ത് മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും കുത്തക കമ്പനികളുടെ പിമ്പുകളായി പ്രവര്‍ത്തിക്കുകയും രാഷ്ട്രീയ ഭീമന്‍മാരുടെ വിശ്വസ്ത ദാസ്യന്‍മാരായി മാറുകയും ചെയ്യുമ്പോള്‍ അഴിമതി രഹസ്യങ്ങളും അന്യായ പരമ്പരകളും പൂഴ്ത്തിവെക്കപ്പെടുകയോ മനോഹരമായി വെള്ള പൂശപ്പെടുകയോ ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
നരേന്ദ്ര മോഡി അമേരിക്കയില്‍ പോയപ്പോള്‍ അവിടെ നല്‍കിയ വന്‍ സ്വീകരണത്തിന്റെ വാര്‍ത്തകള്‍ പൊടിപ്പും തൊങ്ങലും വെച്ച് അവതരിപ്പിക്കുമ്പോള്‍ അവിടെ ഉണ്ടായ പ്രതിഷേധം തമസ്‌കരിക്കുകയായിരുന്നു. സണ്‍ ഫാര്‍മ എന്ന കുത്തക കമ്പനിയാണ് മോഡിയുടെ അമേരിക്കന്‍ യാത്ര സ്‌പോണ്‍സര്‍ ചെയ്തത്. അതിനു നല്‍കിയ വില ജീവന്‍ രക്ഷാ മരുന്നുകളുടെ വിലനിയന്ത്രണം എടുത്തുകളയുകയായിരുന്നു. അനില്‍കുമാര്‍ പറഞ്ഞു.
തന്റെ ജീവിതാനുഭവങ്ങള്‍ തന്നെയാണ് തന്റെ കവിതയെന്ന് പ്രശസ്ത കവി പി പി. രാമചന്ദ്രന്‍. പ്രത്യക്ഷാനുഭവങ്ങളുടെ ചെറിയ ബിന്ദുവില്‍ നിന്ന് തുടങ്ങുന്നതാണ് എന്നെ സംബന്ധിച്ചിടത്തോളം സാഹിത്യ രചന. “പുതുകവിതയുടെ മാമ്പഴക്കാലം” എന്ന വിഷയത്തെ അധികരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാബുരാജ് പിലിക്കോട് അനുശോചന പ്രമേയം അവതരിപ്പിച്ചു.

---- facebook comment plugin here -----

Latest