ഉംറ: അനുരാഗിയുടെ തീര്‍ത്ഥാടന വഴികള്‍ പ്രകാശനം ചെയ്തു

Posted on: November 15, 2014 6:08 pm | Last updated: November 15, 2014 at 6:08 pm

20141112_215712ഷാര്‍ജ: രിസാല വാരിക, പ്രവാസി രിസാല പ്രസാധകരായ ഐ പി ബി പുറത്തിറക്കിയ, മുഹമ്മദ് ഫൈസല്‍ രണ്ടത്താണിയുടെ ഉംറ: അനുരാഗിയുടെ തീര്‍ത്ഥാടന വഴികള്‍ എന്ന പുസ്തകം മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി നോര്‍ക്ക ഡയറക്ടര്‍ ഇസ്മാഈല്‍ റാവുത്തറിന് നല്‍കി പ്രകാശനം ചെയ്തു.
ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ പകര, മോഹന്‍ കുമാര്‍, സി എം എ കബീര്‍ മാസ്റ്റര്‍, അബ്ദുല്‍ ഹയ്യ് അഹ്‌സനി സംബന്ധിച്ചു.