സരിതാ ദേവിക്ക് പിന്തുണയുമായി വിജേന്ദര്‍

Posted on: November 15, 2014 5:16 am | Last updated: November 15, 2014 at 9:16 am

ന്യൂഡല്‍ഹി: ഏഷ്യന്‍ ഗെയിംസ് മെഡല്‍ നിഷേധിച്ചതിലൂടെ വിവാദ താരമായ ഇന്ത്യന്‍ വനിതാ ബോക്‌സര്‍ സരിത ദേവിക്ക് പിന്തുണയുമായി ഒളിമ്പിക് ബോക്‌സിംഗ് മെഡല്‍ ജേതാവ് വിജേന്ദര്‍ സിംഗ് രംഗത്ത്. സരിതക്കെതിരെ കടുത്ത നടപടി സ്വീകരിക്കുന്നതിന് മുമ്പ് അന്താരാഷ്ട് ബോക്‌സിംഗ് അസോസിയേഷന്‍ (എ ഐ ബി എ) മത്സരം നിയന്ത്രിച്ച ഒഫിഷ്യലുകളെ കുറിച്ച് അന്വേഷിക്കണം. മത്സരഫലം പുനപരിശോധിക്കുകയും റഫറിമാരുടെയും ജഡ്ജുമാരുടെയും പ്രകടനം വിലയിരുത്തുകയും വേണം.
സരിത പൊട്ടിത്തെറിച്ചത് വൈകാരികമായിട്ടാണ്. അതിനര്‍ഥം, വലിയ തോതില്‍ മത്സരഫലം അവരെ നിരാശപ്പെടുത്തിയെന്നാണ്. മെഡല്‍ നിഷേധിക്കണമെങ്കില്‍ അതില്‍ കാമ്പുണ്ടാകും- വിജേന്ദര്‍ പറഞ്ഞു.