സമര്‍പ്പിത യൗവനം, സാര്‍ഥക മുന്നേറ്റം: എസ് ജെ എം ബൈക്ക് റാലി 25ന്‌

Posted on: November 15, 2014 9:10 am | Last updated: November 15, 2014 at 9:10 am

പാലക്കാട്: സമര്‍പ്പിത യൗവനം , സാര്‍ഥകമുന്നേറ്റം പ്രമേയവുമായി എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി 25ന് കൊടുവായൂര്‍ വെച്ച് നടക്കുന്ന സുന്നിജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സമ്മേളനം വിജയിപ്പിക്കാന്‍ പാലക്കാട് റെയ്ഞ്ച് കമ്മിറ്റി തീരുമാനിച്ചു.
അന്നദിവസം സമ്മേളന വിളംബരം അറിയിച്ച് ബൈക്ക് റാലി നടത്തും. രാവിലെ എട്ടരക്ക് മഞ്ഞക്കുളം പരിസരത്ത് നിന്നാരംഭിക്കുന്ന ബൈക്ക് റാലി സമ്മേളന നഗരിയായി കൊടുവായൂരില്‍ സമാപിക്കും. സമ്മേളന വരവറിയിച്ച് കൊണ്ട് പ്ലക്കാര്‍ഡുകള്‍ വാഹനങ്ങളില്‍ സ്ഥാപിക്കാനും സഞ്ചാരപാതയില്‍ സമ്മേളന ആരവമുഴക്കാനും തീരുമാനിച്ചു. ഇതു സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ ടി പി എം കുട്ടി മുസ് ലിയാര്‍ അധ്യക്ഷത വഹിക്കും. ഫിറോസ് സഖാഫി ഉദ്ഘാടനം ചെയ്തു. ഹനീഫ അന്‍വരി മോഡല്‍ ക്ലാസിന് നേതൃത്വം നല്‍കി. ഹാഫിസ് അബ്ദുസലാം സഖാഫി പള്ളിക്കുന്ന് സ്വാഗതവും ടി മുഹമ്മദലി നന്ദിയും പറഞ്ഞു.

കൊടി നാട്ടി
ചെര്‍പ്പുളശേരി: എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി എസ് വൈ എസ് മഠത്തിപ്പറമ്പ് യൂനിറ്റ് സമ്മേളനത്തിന്റെ അറുപതാം വാര്‍ഷികസമ്മേളനത്തിന്റെ ഭാഗമായി 60 പതാകകള്‍ നാട്ടി യൂസഫ് സഅദി ഉദ്ഘാടനം ചെയ്തു.
വി ടി നൗഷാദ്, ജാഫര്‍, ശെരീഫ്, ബശീര്‍, റിയാസ് യു പി, ഫിറോസ്, അഫ്‌സല്‍ കെ, സക്കീര്‍, സുബൈര്‍ നേതൃത്വം നല്‍കി.