ജില്ലാ സ്‌കൂള്‍ കായികമേള: കല്ലടി എച്ച് എസ് എസ് പ്രയാണം തുടങ്ങി

Posted on: November 15, 2014 9:08 am | Last updated: November 15, 2014 at 9:08 am

മണ്ണാര്‍ക്കാട് : ജില്ലാ സ്‌കൂള്‍ കായികമേളയില്‍ കല്ലടി എച്ച് എസ് എസ് പ്രയാണം തുടങ്ങി.
മണ്ണാര്‍ക്ക് എം ഇ എസ് കോളജ് ഗ്രൗണ്ടില്‍ വര്‍ണ്ണാഭമായ തുടക്കം. രാവിലെ പാലക്കാട് ഡി ഡി ഇ അബൂബക്കര്‍ പതാക ഉയര്‍ത്തി.തുടര്‍ന്ന് മാര്‍ച്ച് പാസ്റ്റിന് പാലക്കാട് ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ബി എസ് മുഹമ്മദ് കാസിം സല്യൂട്ട് സ്വീകരിച്ചു.
കായിക താരങ്ങള്‍ക്കുളള പ്രതിഞ്ജ അന്തര്‍ദേശീയ താരം അബ്ദുള്ള അബൂബക്കര്‍ നല്‍കി. കായിക മേള മണ്ണാര്‍ക്ക് എം എല്‍ എ അഡ്വ. ഷംസുദീന്‍ ഉദ്ഘാടനം ചെയ്തു. റഫീഖ് കുന്തിപ്പുഴ അധ്യക്ഷതവഹിച്ചു.
ഇ പി യഹസ്സന്‍, റഫീഖ് നെല്ലിപ്പുഴ, കെ സി അബ്ദുറഹ്മാന്‍, എസ് സത്യന്‍, പി മുഹമ്മദ്കുട്ടി, പി നാരായണന്‍,ജോളിജോണ്‍, കെ സി കെ സൈതാലി, ടി എ അഹ്ദുറഹ്മാന്‍, ഡോ. പി ടി കുഞ്ഞാലന്‍. മുസ്ഫ ഹാജി, ബഷീര്‍തെക്കന്‍, ഐഷാബി, ജിജിജോസ്ഫ്, ജയപ്രസാദ്, ഉബൈദുളള എന്നിവര്‍ സംബന്ധിച്ചു. ആദ്യ ദിനത്തില്‍ 99 പോയന്റ് നേടി കൊണ്ടാണ് മുന്നിട്ടു നില്‍ക്കുന്നത്. പറളി എച്ച് എസ് എസ് 45 പോയന്റ് നേടി രണ്ടാം സ്ഥാനത്തും 12 പോയന്റുമായി മുണ്ടൂര്‍ എച്ച് എസ് എസ് മൂന്നാംസ്ഥനത്തുമുണ്ട്. സബ് ജില്ലാ തലത്തില്‍ മണ്ണാര്‍ക്കാട് 144, പറളി 79, ആലത്തൂര്‍ 17, ഒറ്റപ്പാലം 24, ചെര്‍പ്പുളശ്ശേരി 10, പട്ടാമ്പി 16, പാലക്കാട് 8 എന്നിങ്ങിനെയാണ് പോയന്റ് നില.