എസ് ഇ യു സംസ്ഥാന സമ്മേളത്തിന് തുടക്കം

Posted on: November 15, 2014 5:05 am | Last updated: November 15, 2014 at 12:06 am

മലപ്പുറം: ‘സംരക്ഷിക്കപ്പെടേണ്ട സിവില്‍ സര്‍വീസ്’ എന്ന മുദ്രാവാക്യവുമായി സ്റ്റേറ്റ് എംപ്ലോയീസ് യൂനിയന്‍ (എസ് ഇ യു) സംഘടിപ്പിക്കുന്ന 32ാമത് സംസ്ഥാന സമ്മേളനത്തിന് മലപ്പുറത്ത് തുടക്കമായി. സംസ്ഥാന പ്രസിഡന്റ് നസീം ഹരിപ്പാട് പതാക ഉയര്‍ത്തി.
തുടര്‍ന്ന് നടന്ന തലമുറ സംഗമം മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ചു. പഴയകാല എസ് ഇ യു പ്രവര്‍ത്തകര്‍ക്കുള്ള ഉപഹാരം പി ഉബൈദുല്ല എം എല്‍ എ കൈമാറി.
ഇന്ന് രാവിലെ 10ന് നടക്കുന്ന പ്രതിനിധി സമ്മേളനം മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും.
മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് ഉപഹാര സമര്‍പ്പണം നടത്തും. മന്ത്രി ഡോ. എം കെ മുനീര്‍, മന്ത്രി മഞ്ഞളാംകുഴി അലി, പി വി അബ്ദുല്‍ വഹാബ് പ്രസംഗിക്കും. 11.30ന് സംരക്ഷിക്കപ്പെടേണ്ട സിവില്‍ സര്‍വീസ് വിഷയത്തില്‍ സെമിനാര്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
മന്ത്രി പി കെ അബ്ദുറബ്ബ് മുഖ്യപ്രഭാഷണം നടത്തും. മലയാളം സര്‍വകലാശാല വി സി ഡോ. കെ ജയകുമാര്‍ വിഷയം അവതരിപ്പിക്കും. ഉച്ചക്ക് ശേഷം ‘സാമൂഹിക പരിഷ്‌കരണം – സാമ്പത്തിക പ്രതിസന്ധി ജീവനക്കാര്‍’ വിഷയത്തില്‍ ചര്‍ച്ച ഇ ടി മുഹമ്മദ് ബശീര്‍ എം.പി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലരമണിയോടെ ടൗണ്‍ഹാളില്‍ നിന്നും ആരംഭിക്കുന്ന പ്രകടനം കിഴക്കേത്തലയില്‍ പൊതുസമ്മേളനത്തോടെ സമാപിക്കും. ഇ അഹമ്മദ് എം പി ഉദ്ഘാടനം ചെയ്യും.