ഹ്യുണ്ടായ് സാന്‍ട്രോ, ഷെവോര്‍ലെ സ്പാര്‍ക് മോഡലുകള്‍ ഉല്‍പാദനം നിര്‍ത്തുന്നു

Posted on: November 14, 2014 6:21 pm | Last updated: November 14, 2014 at 6:21 pm

santroമുംബൈ: ജനപ്രിയ കാറുകളായ ഹ്യുണ്ടായ് സാന്‍ട്രോ, ഷെവോര്‍ലെ സ്പാര്‍ക് മോഡലുകള്‍ ഉല്‍പാദനം നിര്‍ത്തുന്നു. സാന്‍ട്രോ നവംബര്‍ അവസാനത്തോടെയും ഷെവോര്‍ലെ സ്പാര്‍ക് ഡിസംബറിലും ഉല്‍പാദനം അവസാനിപ്പിക്കുമെന്നാണ് കമ്പനികളുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

1998 ഒക്ടോബറിലാണ് ഹ്യുണ്ടായ് സാന്‍ട്രോ അവതരിപ്പിച്ചത്. ഇതുവരെ 1.36 മില്യണ്‍ സാന്‍ട്രോ കാറുകള്‍ ഇന്ത്യയില്‍ വിറ്റഴിഞ്ഞിട്ടുണ്ട്. 5,35,000 സാന്‍ട്രോ കാറുകള്‍ കയറ്റുമതി ചെയ്തിട്ടുണ്ട്.

ഇരു മോഡലുകളും പരമാവധി ഉപഭോക്താക്കള്‍ സ്വീകരിച്ചു കഴിഞ്ഞുവെന്ന കണക്കുകൂട്ടലിലാണ് ഉല്‍പാദനം നിര്‍ത്താന്‍ കമ്പനികള്‍ തീരുമാനിച്ചിരിക്കുന്നത്. ഐ10 പോലുള്ള പുതിയ മോഡലുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഹ്യുണ്ടായ് ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.