റോജിയുടെ മരണം: ആഭ്യന്തര മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

Posted on: November 14, 2014 4:36 pm | Last updated: November 14, 2014 at 4:36 pm

roji royiതിരുവനന്തപുരം: തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ വിദ്യാര്‍ത്ഥിനിയായിരുന്ന റോജിയുടെ മരണത്തെ കുറിച്ച് അന്വേഷിക്കാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. സിറ്റി പോലീസ് കമ്മീഷണര്‍ എച്ച് വെങ്കിടേഷിനാണ് അന്വേഷണച്ചുമതല. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപണമുന്നയിച്ചതിനെ തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

കൊല്ലം സ്വദേശിനിയായ റോജി ആശുപത്രിയുടെ പത്താം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. എന്നാല്‍ റോജി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. മറ്റൊരു പെണ്‍കുട്ടിയെ റാഗ് ചെയ്തതിന്റെ പേരില്‍ പ്രിന്‍സിപ്പല്‍ റോജിയെ അധിക്ഷേപിച്ചിരുന്നതായും മാതാപിതാക്കള്‍ ആരോപിക്കുന്നു.