സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തുടങ്ങി

Posted on: November 14, 2014 1:54 pm | Last updated: November 14, 2014 at 11:42 pm

cpi

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തിരുവനന്തപുരത്ത് തുടങ്ങി. കേന്ദ്രകമ്മിറ്റി യോഗത്തിന്റെ റിപ്പോര്‍ട്ടിങ്ങും അതിനെക്കുറിച്ചുള്ള ചര്‍ച്ചയുമാണ് യോഗത്തിന്റെ പ്രധാന അജണ്ട. സിപിഐ ഉയര്‍ത്തിയ പരസ്യ വിമര്‍ശനത്തെ നേരിടുന്നതിനുള്ള പ്രതിരോധ നടപടികളെ കുറിച്ചും ചര്‍ച്ച ചെയ്യും.
ഇടതുമുന്നണി യോഗത്തില്‍ ബാര്‍കോഴ വിവാദത്തെ കുറിച്ച് എന്ത് നിലപാട് എടുക്കണമെന്നും യോഗത്തില്‍ തീരുമാനിക്കും. കെ എം മാണിക്കെതിരെ മൃദു സമീപനം സ്വീകരിക്കുന്നെന്ന ആരോപണം നേരിടുന്ന സാഹചര്യത്തില്‍ മാണിക്കെതിരെ കൂടുതല്‍ പ്രക്ഷോഭ പരിപാടികള്‍ തീരുമാനിക്കാനും സാധ്യതയുണ്ട്. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.