എം ബി രാജേഷ് നടത്തിയത് പൊറാട്ട് നാടകം: ബി ജെ പി

Posted on: November 14, 2014 11:11 am | Last updated: November 14, 2014 at 11:11 am

bjp logoപാലക്കാട്: അട്ടപ്പാടിയില്‍ എം ബി രാജേഷ് എം പി നടത്തിയത് പൊറാട്ട് നാടകമാണെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പത്രസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം കൂടിയ മന്ത്രിസ’ യോഗം എം ബി രാജേഷ് എം പി ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയെന്നും അത് കൊണ്ട് മൂന്ന് ദിവസം പിന്നിട്ട നിരാഹാര സമരം പിന്‍വലിക്കുന്നതായാണ് എം ബി രാജേഷ് എം പിയുടെ അവകാശവാദം. എന്നാല്‍ മന്ത്രിസഭായോഗത്തില്‍ അട്ടപ്പാടിയുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് യാതൊരു നിര്‍ദേശവുമില്ല. കഴിഞ്ഞ അഞ്ചര കൊല്ലക്കാലമായി എം പി യായിരുന്ന എം ബി രാജേഷ് എം പി ഫണ്ടില്‍ നിന്ന് അട്ടപ്പാടിയിലേക്ക് വിനിയോഗിച്ച തുകയും പാര്‍ട്ടി യൂത്ത് ക്ലബ്ബുകള്‍, വായനശാലകള്‍ എന്നിവക്ക് വേണ്ടി വിനിയോഗിച്ച തുകയെക്കുറിച്ച് പരിശോധന നടത്തിയാല്‍ തന്നെ അട്ടപ്പാടിക്ക് വേണ്ടി എം ബി രാജേഷ് ചെയ്തുവെന്ന് വ്യക്തമാകും. നവജാതശിശുമരണത്തിനും പോഷകാഹാര കുറവിനും പ്രധാന കാരണം ആരോഗ്യവകുപ്പും ഐ സി ഡി എാണ് പറയുന്നത്.എന്നാല്‍ ഇവക്കെതിരെ സി പി എമ്മോ, എം ബി രാജേഷും പരാതിമൊന്നും പറയുന്നില്ല. ഇതിന് കാരണം എ കെ ബാലന്‍ എം എല്‍ എ ‘ാര്യ ജമീല ഡയറ്കടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് ആയത് കൊണ്ടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അട്ടപ്പാടിയില്‍ കേന്ദ്രസര്‍ക്കാര്‍ ഫണ്ട് നേരിട്ട് ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നതിന് നോഡല്‍ ഓഫീസറായി സീമ ഭാസ്‌കരെ നിയമിച്ചിട്ടുണ്ട്. അട്ടപ്പാടിയിലെ എ്ല്ലാ പ്രശ്‌ന പരിഹാരത്തിനും ഇവര്‍ ഇടപെടുന്നുണ്ടെങ്കില്‍ കൃത്യമായി ജോലി ചെയ്യുന്നതിന് യാതൊരു അടിസ്ഥാന സൗകര്യമില്ല. ഇക്കാര്യത്തില്‍ എം ബി രാജേഷ് എം പി തന്റെ നിലപാട് വ്യക്തമാക്കണം. അട്ടപ്പാടിയില്‍ 66,000 ആദിവാസികളുണ്ടായിരുന്നതില്‍ ഇപ്പോള്‍ 32,000 മാത്രമേയുള്ളൂ. ഇത്രയും ആദിവാസികള്‍ കുറഞ്ഞതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഇരുമുന്നണിക്കും ഒഴിഞ്ഞ മാറാവില്ല. അട്ടപ്പാടിയില്‍ വിനിയോഗിച്ച ഫണ്ട് കളെക്കുറിച്ച് അറിയുന്നതിന് ധവള പത്രമിറക്കണം. അട്ടപ്പാടിയില്‍ ഇത് വരെ നടന്ന ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഫണ്ട് വിനിയോഗത്തെക്കുറിച്ചും അറിയുന്നതിന് ബി ജെ പി സന്നദ്ധസംഘടനകളെയും ഏജന്‍സികളെയും ഉള്‍പ്പെടുത്തി സോഷ്യല്‍ ഓഡിറ്റിംഗ് നടത്തും. ഓപ്പണ്‍ ഫോറവും സംഘടിപ്പിക്കുന്നുണ്ട്. എം ബി രാജേഷ് എം പി, ആരോഗ്യ, പട്ടിക വകുപ്പ് മന്ത്രിമാരെയും ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തില്‍ ബി ജെ പി ജില്ലാ പ്രസിഡന്റ് സി കൃഷ്ണകുമാറും പങ്കെടുത്തു.