ട്രാം പാതയില്‍ ‘അപകടം’

Posted on: November 13, 2014 7:50 pm | Last updated: November 13, 2014 at 7:50 pm

tramദുബൈ: ട്രാം പാതയില്‍ ഒരു മാസം മുമ്പുനടന്ന അപകടത്തിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായി. ഉദ്ഘാടന ദിവസം തന്നെ അപകടം എന്ന നിലയിലാണ് ചിത്രം പ്രചരിച്ചത്. ഒരു മാസം മുമ്പ് സുഫൂഹ് റോഡില്‍ ദുബൈ കോളജിനു സമീപമാണ് അപകടം. കാറിന് ട്രാം ഇടിക്കുകയായിരുന്നു. ചിത്രം വ്യാപക പ്രചാരം നേടിയപ്പോള്‍ വിശദീകരണവുമായി ആര്‍ ടി എ തന്നെ രംഗത്തുവന്നു.