വ്യാജ ഏറ്റുമുട്ടല്‍ കേസ്: ഏഴ് സൈനികര്‍ക്ക് ജീവപര്യന്തം

Posted on: November 13, 2014 1:09 pm | Last updated: November 14, 2014 at 12:24 am

fake-encounter-011

ന്യൂഡല്‍ഹി: വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഏഴ് സൈനികര്‍ക്ക് ജീവപര്യന്തം. ശിക്ഷിക്കപ്പെട്ടവരില്‍ രണ്ട് ഓഫീസര്‍മാരും ഉള്‍പ്പെടും. 2010 ഏപ്രില്‍ 30നാണ് മൂന്ന് നുഴഞ്ഞുകയറ്റക്കാരെ വെടിവച്ചു കൊന്നതായി സൈന്യം അറിയിച്ചത്. ഇവര്‍ പാകിസ്ഥാന്‍ ഭീകരാരെണെന്നും സൈന്യം അറിയിച്ചിരുന്നു.
എന്നാല്‍ കൊല്ലപ്പെട്ടവര്‍ ബരാമുല്ല ജില്ലയിലെ നാദിഹല്‍ നിവാസികളാണെന്ന് പിന്നീട് തിരിച്ചറിയുകയായിരുന്നു. ഷഹ്‌സാദ് അഹമ്മദ് ഖാന്‍, റിയാസ് അഹമ്മദ് ലോണ്‍, മുഹമ്മദ് ഷാഫി ലോണ്‍ എന്നാവരാണ് കൊല്ലപ്പെട്ടത്. ജോലി നല്‍കാമെന്ന് പറഞ്ഞ് സൈന്യം ഇവരെ അതിര്‍ത്തിയിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. ഇവരുടെ കുടുംബങ്ങള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് വിധി.
വിധി സ്വാഗതാര്‍ഹമാണെന്ന് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല പറഞ്ഞു.