Connect with us

Wayanad

റേഷന്‍കടകള്‍ക്ക് മുമ്പില്‍ ധര്‍ണ നടത്തിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published

|

Last Updated

ഗൂഡല്ലൂര്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് റേഷന്‍കടകള്‍ക്ക് മുമ്പില്‍ ധര്‍ണ നടത്തിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. റേഷന്‍ കള്ളക്കടത്ത് തടയുക, പുതിയ റേഷന്‍കാര്‍ഡ് വിതരണം ചെയ്യുക, പത്ത് വര്‍ഷമായ കാര്‍ഡുകള്‍ പുതുക്കി നല്‍കുക, റേഷന്‍ കടകളില്‍ എല്ലാ സാധനങ്ങളും കൃത്യമായി വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്.
എരുമാട് റേഷന്‍ കടക്ക് മുമ്പില്‍ നടന്ന ധര്‍ണ സി പി എം എരുമാട് ഏരിയാ സെക്രട്ടറി വി എ ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്തു. എം എ ശൗക്കത്തലി അധ്യക്ഷതവഹിച്ചു. ദിലീപ് പ്രസംഗിച്ചു. ചേരമ്പാടി റേഷന്‍ കടക്ക് മുമ്പില്‍ നടന്ന ധര്‍ണ കെ രാജ്കുമാര്‍ ഉദ്ഘാടനം ചെയ്തു. സി മണികണ്ഡന്‍ അധ്യക്ഷതവഹിച്ചു. എന്‍ കെ ബാബു, വി എം സലീം പ്രസംഗിച്ചു. അയ്യംകൊല്ലി റേഷന്‍ കടക്ക് മുമ്പില്‍ നടന്ന ധര്‍ണ കെ രാജന്‍ ഉദ്ഘാടനം ചെയ്തു. പി എ യാഖൂബ് അധ്യക്ഷതവഹിച്ചു. പി തമിഴ്മണി പ്രസംഗിച്ചു. അമ്പലമൂല റേഷന്‍ കടക്ക് മുമ്പില്‍ നടന്ന ധര്‍ണ പി എ തോമസ് ഉദ്ഘാടനം ചെയ്തു. കെ വി ഹരിദാസ് അധ്യക്ഷതവഹിച്ചു.
പി കെ മുകുന്ദന്‍, രാജീവ് എന്നിവര്‍ പ്രസംഗിച്ചു. ബിദര്‍ക്കാട് റേഷന്‍ കടക്ക് മുമ്പില്‍ നടന്ന ധര്‍ണ വി ടി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബിജു അധ്യക്ഷതവഹിച്ചു. അമുത, ശ്രീധരന്‍, ജോര്‍ജ്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

Latest