ശാന്തിസദനിലെ അന്തേവാസികളും ഇനി വോട്ടര്‍മാര്‍

Posted on: November 13, 2014 10:04 am | Last updated: November 13, 2014 at 10:04 am

കാളികാവ്: ജീവിതത്തിന്റെ ഏതോ ഘട്ടത്തില്‍ മുഖ്യധാര ജീവിതത്തില്‍നിന്നും പിന്തള്ളപ്പെട്ട് അഗതി മന്ദിരത്തിന്റെ സാന്ത്വനത്തില്‍ കഴിയുന്ന ചോക്കാട്ടെ ശാന്തിസദനത്തിലെ അന്തേവാസികള്‍ക്കും ഇനി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അവസരം. ഇവിടത്തെ അമ്പതോളം പേരെ നിലമ്പൂര്‍ താലൂക്ക് അധികൃതരെത്തി വോട്ടര്‍പട്ടികയില്‍ പേര്‍ ചേര്‍ത്തതോടെയാണ് അടുത്ത തിരഞ്ഞെടുപ്പുകളില്‍ ഇവര്‍ക്കും വോട്ട് ചെയ്യാനാവുന്നത്.
കൂടുതല്‍ ആളുകള്‍ ഒന്നിച്ച് താമസിക്കുന്ന സ്ഥലങ്ങളില്‍ നേരിട്ടെത്തി വോട്ട് ചേര്‍ക്കണമെന്ന തിരഞ്ഞടുപ്പ് കമ്മീഷന്റെ നിര്‍ദേശം അനുസരിച്ചാണ് ഡെപ്യൂട്ടി തഹസില്‍ദാര്‍ പി മുരളീധരന്റെ നേതൃത്വത്തില്‍ നടപടികള്‍ക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ എത്തി വോട്ട് ചേര്‍ത്തത്. സ്ത്രീകളെ കൂടുതലായി വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കണമെന്നും നിര്‍ദേശമുണ്ട്. ശാന്തിസദനില്‍ അന്തേവാസികളില്‍ മാത്രമാണുള്ളത്. ഉേേദ്യാഗസ്ഥരായ കെ എസ് സുനില്‍കുമാര്‍, ദിനേഷ് പങ്കെടുത്തു.