മെഡി. കോളജ് കേന്ദ്രീകരിച്ച് മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കുന്നയാള്‍ പിടിയില്‍

Posted on: November 13, 2014 9:58 am | Last updated: November 13, 2014 at 9:58 am

mobileകോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രി കേന്ദ്രീകരിച്ച് മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കുന്നയാള്‍ പിടിയില്‍. എലത്തൂര്‍ തൈവളപ്പ് കോയമോന്‍ (31)നെയാണ് ഇന്നലെ മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റ് ചെയ്തത്.
രോഗികളുടെയും പരിചാരകരുടെയും മൊബൈല്‍ ഫോണുകളാണ് മോഷ്ടിച്ചിരുന്നത്. ഇതേ കേസില്‍ നേരത്തെ ജയിലിലായിരുന്ന ഇയാള്‍ കഴിഞ്ഞ ഒന്നര മാസമായി ജയിലില്‍ നിന്ന് പുറത്തിറങ്ങിയിട്ട്. ഇക്കാലയളവില്‍ 15 ഓളം മൊബൈല്‍ ഫോണുകള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് ഇയാള്‍ മോഷ്ടിച്ചിട്ടുണ്ട്. മോഷ്ടിച്ച ഫോണുകള്‍ കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിന് സമീപ്പത്തെ ബാറില്‍ മദ്യപിക്കാനെത്തുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് വില്‍ക്കാറാണ് പതിവെന്നും ഇയാള്‍ പോലീസില്‍ സമ്മതിച്ചു. അതിനാല്‍ പോലീസിന്റെ ശ്രദ്ധയില്‍ പെടാതെ കഴിയുകയായിരുന്നു ഇയാള്‍. കഴിഞ്ഞ ദിവസം മോഷ്ടിക്കുന്നതിനിടെയാണ് ഇയാളെ പോലീസ് പിടികൂടിയത്.