Kozhikode
ഐ എ എം ഇ കലോത്സവം: പൂനൂര്‍ ഇശാഅത്ത് ചാമ്പ്യന്‍മാര്‍

മാവൂര്‍: ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുടെ കൂട്ടായ്മയായ ഐ എ എം ഇ സംഘടിപ്പിച്ച ജില്ലാതല ആര്‍ട്‌സ് ഫെസ്റ്റില്‍ പൂനൂര്‍ ഇശാഅത്ത് സ്‌കൂള്‍ പബ്ലിക് സ്‌കൂള്‍ ചാമ്പ്യന്‍മാര്‍. മാവൂര്‍ മഹഌറ പബ്ലിക് സ്‌കൂളില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന മത്സരങ്ങളില്‍ 764 പോയിന്റ് നേടിയാണ് ഇശാഅത്ത് ചാമ്പ്യന്‍മാരായത്. 572 പോയിന്റ് നേടി കാരന്തൂര്‍ മര്‍കസ് ഇംഗ്ലീഷ് മീഡിയം സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാം സ്ഥാനവും 523 പോയിന്റ് നേടി മാവൂര്‍ മഹഌറ പബ്ലിക് സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്റ്റാര്‍ ഓഫ്ദി ഫെസ്റ്റ് (38 പോയിന്റ്) മര്‍കസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ മിഹ്‌റാജ് അഹമ്മദും മര്‍കസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ എ പി ആദില്‍ അബൂബക്കറും പങ്കിട്ടു. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മര്‍കസ് ഇംഗ്ലീഷ് മീഡയിം സ്‌കൂള്‍ കാരന്തൂരിലെ ഫാത്വിമ ഫെബിനാ (27 പോയിന്റ്) ണ് സ്റ്റാര്‍ ഓഫ് ദി ഫെസ്റ്റ്.
133 ഇനങ്ങളിലായി നടന്ന മത്സരത്തില്‍ 18 സ്‌കൂളുകളില്‍ നിന്നായി 1082 മത്സരാര്‍ഥികള്‍ പങ്കെടുത്തു. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഐ എ എം ഇ ഡയറക്ടര്‍ പ്രൊഫ. കെ കോയട്ടി, അഡ്മിനിസ്‌ട്രേറ്റര്‍ കെ കെ ഷമീം, പ്രോഗ്രാം എക്‌സിക്യൂട്ടീവ് സി പി അശ്‌റഫ് വിതരണം ചെയ്തു. ഐ എ എം ഇ കോഴിക്കോട് സോണല്‍ ചെയര്‍മാന്‍ പി കെ അബ്ദുന്നാസര്‍ സഖാഫി അധ്യക്ഷത വഹിച്ചു. ഐ എ എം ഇ സെക്രട്ടറി മുഹമ്മദലി നെച്ചായില്‍ മുഖ്യപ്രഭാഷണം നടത്തി. ഹനീഫ് അസ്ഹരി, സയ്യിദ് ഫസല്‍ ആല്‍ ജിഫ്‌രി പ്രസംഗിച്ചു. പി സി അബ്ദുര്‍റഹ്മാന്‍ സ്വാഗതവും നാസര്‍ മാവൂരാന്‍ നന്ദിയും പറഞ്ഞു.
മത്സരത്തില്‍ പങ്കെടുത്ത സ്‌കൂളുകളും പോയിന്റും താഴെ.
ബേസിക് ഇംഗ്ലീഷ് സ്‌കൂള്‍ മലയമ്മ (27 ), മര്‍കസ് പബ്ലിക് സ്‌കൂള്‍ പിലാശ്ശേരി (44), മര്‍കസ് പബ്ലിക് സ്‌കൂള്‍ കുറ്റിച്ചറ(49), ഗൈഡന്‍സ് പബ്ലിക് സ്‌കൂള്‍ തിരുവമ്പാടി (90), ഹിദായ പബ്ലിക് സ്‌കൂള്‍ പന്തീരങ്കാവ് (140), അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂള്‍ കരുവംപൊയില്‍ (145), ഖാദിസിയ്യ ഇംഗ്ലീഷ് സ്‌കൂള്‍ ഫറോക്ക് (218), ബൈത്തൂല്‍ ഇസ്സ ഇംഗ്ലീഷ് സ്‌കൂള്‍ നരിക്കുനി (255), ഫെയ്‌സ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ പടനിലം (280), മര്‍കസ് പബ്ലിക് സ്‌കൂള്‍ കുറുവങ്ങാട് (288), ക്രസന്റ് പബ്ലിക് സ്‌കൂള്‍ ചാലിയം (331), മര്‍കസ് പബ്ലിക് സ്‌കൂള്‍ കൈതപ്പൊയില്‍ (380), അല്‍ഇര്‍ശാദ് സെന്‍ട്രല്‍ സ്‌കൂള്‍ തെച്ചിയാട് (385), മര്‍കസ് പബ്ലിക് സ്‌കൂള്‍ ബാലുശ്ശേരി (399), മര്‍കസ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ എരഞ്ഞിപ്പാലം (474).