കസ്റ്റഡി വാഹനങ്ങള്‍ മാറ്റിയില്ല; ദേശീയപാത ഗതാഗത കുരുക്കില്‍

Posted on: November 13, 2014 9:23 am | Last updated: November 13, 2014 at 9:23 am

കൊടുവള്ളി: കൊടുവള്ളി പോലീസ് സ്റ്റേഷന്‍ പുതിയ കെട്ടിടത്തിലേക്ക് മാറിയിട്ടും പഴയ സ്റ്റേഷന്‍ കെട്ടിടത്തിന് മുന്നില്‍ മാര്‍ഗ തടസ്സമായി കിടക്കുന്ന കസ്റ്റഡി വസ്തുക്കള്‍ നീക്കിയില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് കസ്റ്റഡിയിലെടുത്ത വാഹനങ്ങളും മണലും അപകടങ്ങള്‍ നേരിട്ട വാഹനങ്ങളും പാതയോരത്തുതന്നെ കിടക്കുകയാണ്. കൊടുവള്ളി കോ-ഓപ്പറേറ്റീവ് ബേങ്കിന് മുന്‍വശം ചോലക്കര റോഡ് ജംഗ്ഷന്‍ മുതല്‍ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രി കെട്ടിടം വരെ റോഡിനിരുവശത്തും കസ്റ്റഡി വാഹനങ്ങളും സാധനങ്ങളും കാരണം വഴി മുടങ്ങിയ അവസ്ഥയിലാണ്.