ഝാര്‍ഖണ്ഡില്‍ ബി ജെ പിക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന് സര്‍വേ

Posted on: November 13, 2014 5:27 am | Last updated: November 12, 2014 at 11:28 pm

ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്ന് സര്‍വേ റിപ്പോര്‍ട്ട്. ജമ്മു കാശ്മീരില്‍ പ്രതിപക്ഷമായ പി ഡി പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും സര്‍വേയില്‍ പറയുന്നു.
ഝാര്‍ഖണ്ഡിലെ 81 അംഗ നിയമസഭയില്‍ ബി ജെ പിക്ക് 29 മുതല്‍ 35 വരെ സീറ്റുകള്‍ ലഭിക്കും. 87 അംഗ കാശ്മീര്‍ നിയമസഭയില്‍ പി ഡി പിക്ക് 27 മുതല്‍ 33 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം. 23-29 സീറ്റുകള്‍ നേടി ബി ജെ പി രണ്ടാമതെത്തുമെന്നും ദി ഇന്ത്യാ ടി വി- സി വോട്ടര്‍ ട്രാക്കിംഗില്‍ പറയുന്നു. പി ഡി പി നേതാവ് മുഫ്തി മുഹമ്മദ് സഈദ് കാശ്മീര്‍ മുഖ്യമന്ത്രിയാകണമെന്നാണ് 53 ശതമാനം പേരും ആഗ്രഹിക്കുന്നത്. ഝാര്‍ഖണ്ഡില്‍ ഹേമന്ദ് സോറന്‍ തന്നെ മുഖ്യമന്ത്രി സ്ഥാനത്തിരിക്കണമെന്ന് 41 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നു.