ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തിരശ്ശീല വീണു

Posted on: November 13, 2014 12:41 am | Last updated: November 12, 2014 at 10:41 pm

തൃക്കരിപ്പൂര്‍: ചെറുവത്തൂര്‍ ഉപജില്ല കേരള സ്‌കൂള്‍ കലോത്സവം ഉദിനൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സമാപിച്ചു.
കുട്ടികള്‍ക്കു മത്സരത്തോടൊപ്പം മാനസികോല്ലാസവും സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനുള്ള അവസരം നല്‍കുകയും ചെയ്യുന്ന വേദിയായി പ്രവര്‍ത്തിച്ച കലോത്സവത്തിന്റെ സമാപനപരിപാടിയുടെ ഉദ്ഘാടനം തൃക്കരിപ്പൂര്‍ എം എല്‍ എ. കെ കുഞ്ഞിരാമന്‍ നിര്‍വഹിച്ചു. പി ടി എ പ്രസിഡന്റ് പി അജിത്ത് കുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി ഗോവിന്ദന്‍ കലോത്സവ നാളുകളില്‍ നല്ലരീതിയില്‍ ഭക്ഷണമൊരുക്കിയ കരിമ്പില്‍ രാഘവനെ പൊന്നാടയണിയിച്ചു. നല്ലരീതിയിലുള്ള സേവനം കാഴ്ചവെച്ച കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കുള്ള ഉപഹാരം സി ഡി എസ് ചെയര്‍പേഴ്‌സണ്‍ ഒ ബീന ഏറ്റുവാങ്ങി.
പടന്ന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി സുബൈദ,നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ പി ജഗദീശന്‍, പടന്ന ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കെ പി കൃഷ്ണന്‍ മാസ്റ്റര്‍, കാഞ്ഞങ്ങാട് ഡി ഇ സൗമിനി കല്ലത്ത്, എം പി ടി എ പ്രസിഡന്റും വാര്‍ഡ് മെമ്പറുമായ സുമതി മാടക്കാല്‍, ഏ വി ഗണേശന്‍, ടി ധനഞ്ജയന്‍ എന്നിവര്‍ പ്രസംഗിച്ചു. എം രാധാകൃഷ്ണന്‍ സ്വാഗതവും കെ സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.