അഡെക് ഗൈഡന്‍സ് മാന്വല്‍ പുറത്തിറക്കി

Posted on: November 12, 2014 8:00 pm | Last updated: November 12, 2014 at 8:26 pm

അബുദാബി: അഡെക്(അബുദാബി എജ്യുക്കേഷന്‍ കൗണ്‍സില്‍) പ്രൈവറ്റ് സ്‌കൂള്‍സ് പോളിസി ആന്‍ഡ് ഗൈഡന്‍സ്(പി എസ് പി ജി) മാന്വല്‍ പുറത്തിറക്കി. 

സ്വകാര്യ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സുതാര്യതയും വ്യക്തതയും ഉറപ്പാക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് മാന്വലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 22 അധ്യായങ്ങളിലായി 81 നയങ്ങളാണ് മാന്വലിലുള്ളത്.
എന്തെല്ലാം നിയമങ്ങളും ചട്ടങ്ങളുമാണ് തലസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ പാലിക്കേണ്ടതെന്നും ഇതില്‍ വിശദമായി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പി എസ് പി ജി മാന്വല്‍ അഡെകിന്റെ ചരിത്രത്തിലെ നാഴികകല്ലായി മാറുമെന്ന് ഡയറക്ടര്‍ ജനറല്‍ ഡോ. അമാല്‍ അല്‍ ഖുബൈസി അഭിപ്രായപ്പെട്ടു.