എണ്ണവിലയിടിവ്: പെട്രോള്‍, ഡീസല്‍ വില കുറച്ചേക്കും

Posted on: November 12, 2014 3:26 pm | Last updated: November 12, 2014 at 10:44 pm

Petrol_pump

മുംബൈ: അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലയില്‍ ഇടിവുണ്ടായതോടെ രാജ്യത്തും പെട്രോള്‍, ഡീസല്‍ വില കുറയും. ലിറ്ററിന് ഒരു രൂപ കുറയ്ക്കാനാണ് എണ്ണക്കമ്പനികള്‍ ആലോചിക്കുന്നത്. നവംബര്‍ 15ന് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. ഡോളര്‍ ശക്തിപ്രാപിച്ചതും ഉല്‍പാദനം വര്‍ധിച്ചതുമാണ് അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറയാന്‍ കാരണം. നാലു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയ ക്രൂഡ് ഓയിലിന് ബാരലിന് 81.23 ഡോളറാണ് ഇപ്പോഴത്തെ വില.ജൂണിന് ശേഷം 30 ശതമാനം ഇടിവാണ് എണ്ണവിലയില്‍ ഉണ്ടായത്.