അട്ടപ്പാടി: സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കും: മന്ത്രി

Posted on: November 12, 2014 12:39 pm | Last updated: November 12, 2014 at 10:44 pm

kc josephjosephതിരുവനന്തപുരം: അട്ടപ്പാടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഉണ്ടാക്കിയ പദ്ധതികള്‍ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക ഓഫീസറെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഡെപ്യൂട്ടി കലക്ടര്‍ പി ബി നൂഹ് ആണ് സ്‌പെഷ്യല്‍ ഓഫീസര്‍. ജനപ്രതിനിധികളടങ്ങുന്ന പ്രത്യേക സമിതി പദ്ധതികള്‍ അവലോകനം ചെയ്യും. പാലക്കാട് ഡിഎംഒയെ ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി നിയോഗിക്കാനും മന്ത്രിസഭാ യോഗതീരുമാനം വിശദീകരിക്കവെ മന്ത്രി കെ സി ജോസഫ് അറിയിച്ചു.