മാണിയെ മുഖ്യമന്ത്രിയാക്കാന്‍ സിപിഐയെ കിട്ടില്ലെന്ന് പന്ന്യന്‍

Posted on: November 12, 2014 12:05 pm | Last updated: November 12, 2014 at 10:44 pm

pannyan raveendran

തിരുവനന്തപുരം: കെ എം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ ചിലര്‍ ശ്രമിക്കുന്നെന്നും അതിന് സിപിഐയെ കിട്ടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. മാണിക്കെതിരായ മിയമ പോരാട്ടവും രാഷ്ട്രീയ പോരാട്ടവും ഇനിയും തുടരും. കേരളത്തില്‍ എല്‍ഡിഎഫ്-യുഡിഎഫ് അഡ്ജസ്റ്റ്‌മെന്റ് സമരങ്ങളാണ് നടക്കുന്നതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ടെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. നികുതി നിഷേധ സമരം പാതിവഴിയില്‍ നിന്നത് എന്തുകൊണ്ടെന്ന് പിന്നീട് പറയുമെന്നും അദ്ദേഹം പറഞ്ഞു.
പലതവണ കത്ത് നല്‍കിയിട്ടും എല്‍ഡിഎഫ് യോഗം വിളിക്കാത്തത് കൊണ്ടാണ് സിപിഐ ഒറ്റയ്ക്ക് സമരത്തിനിറങ്ങിയതെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു. കെ എം മാണിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് സിപിഐ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
അതേസമയം സമരങ്ങളുടെ വിശ്വാസ്യത നഷ്ടപെട്ടെന്നത് സിപിഐയുടെ മാത്രം വിലയിരുത്തലാണെന്ന് കോടിയേരി ബാലകൃഷണന്‍ പറഞ്ഞു.