Connect with us

Palakkad

മംഗലം ഡാം കടപ്പാറയില്‍ കര്‍ഷകരുടെ വിളകള്‍ നശിപ്പിച്ചു

Published

|

Last Updated

വടക്കഞ്ചേരി: മംഗലം ഡാം കടപ്പാറയില്‍ കര്‍ഷകരുടെ വിളകള്‍ നശിപ്പിച്ചു. കടപ്പാറ സെന്ററില്‍ കട നടത്തുന്ന കക്കാട്ടില്‍ സുമോന്റെ കൃഷിയിടത്തിലെ ഫാഷന്‍ ഫ്രൂട്ടാണ് സാമുഹിക വിരുദ്ധര്‍ വെട്ടിനശിപ്പിച്ചത്. രാത്രികാലങ്ങളില്‍ കര്‍ഷകരുടെ വിളകള്‍ പറിച്ച് കൊണ്ടു പോകുന്നതും റബ്ബര്‍ഷീറ്റ്, ഒട്ടുപാല്‍, തേങ്ങ എന്നിവ മോഷ്ടിക്കുന്നതും വര്‍ധിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ട പ്രദേശങ്ങളിലെ കുരുമുളക് തോട്ടങ്ങളില്‍ നിന്നും കുരുമുളകും മോഷണം പോകാറുണ്ടത്രെ. കടപ്പാറ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യാജ മദ്യലോബിയാണ് ഇതിന് പിന്നിലെന്ന് നാട്ടുകാര്‍ പറയുന്നുവിദ്യാര്‍ഥികളെ ജാതി പേര് വിളിച്ച് അപമാനിക്കുകയും ഉച്ചഭക്ഷണം അനുവദിക്കാതിരിക്കുകയും ചെയ്തതായി പരാതി.
കെ എസ് ടി എ നേതാവും ആയക്കാട് ചാമിയാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകനുമായി പത്മദാസന്‍ മാസ്റ്റര്‍ക്കെതിരെയാണ് എ ബി വി പി ആലത്തൂര്‍ നഗര്‍ സമിതിയുടെ നേതൃത്വത്തില്‍ പോലീസിന് പരാതി നല്‍കിയത്. ചൊവ്വാഴ്ച ഉച്ചക്ക് സ്‌കൂളില്‍ നല്‍കുന്ന ഉച്ചഭക്ഷണത്തിനായി അടുക്കള ഭാഗത്തെത്തിയ ശ്രീജിത്ത്, വൈശാഖ്, അഖിലേഷ് വിദ്യാര്‍ഥികളെ ജാതി പേര് വിളിക്കുകയും ഭക്ഷണം നല്‍കാതെയിരിക്കുകയും ചെയയതായി പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.
അധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ശ്രാവണ്‍ അധ്യക്ഷത വഹിച്ചു. സൂര്യജിത്ത്, കിഷോര്‍, സൂരജ് പ്രസംഗിച്ചു.