വ്യാപാരിക്ക് നേരെ ഗുണ്ടാ സംഘത്തിന്റെ ആക്രമണം

Posted on: November 12, 2014 10:45 am | Last updated: November 12, 2014 at 10:45 am

വടക്കഞ്ചേരി: വ്യാപാരിക്ക് നേരെ ഗുണ്ടാ സംഘത്തിന്റെ അക്രമണം.
അഞ്ചുമൂര്‍ത്തിമംഗലം അമൃതം ബയോ റിസര്‍ച്ച് സെന്റര്‍ ഉടമ അമൃതം റെജി(43),ഭാര്യ സഹോദരന്‍ മനോജ്( 38) എന്നിവരെയാണ് ഒരു സംഘം ആളുകള്‍ അക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇവരെ തൃശൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി പത്ത് മണിയോട് കൂടിയാണ് റെജിയുടെ വീട്ട് വളപ്പില്‍ നിന്ന് അക്രമണം നടന്നത്.
പുറത്ത് പോയി കാറില്‍ തിരിച്ചെത്തിയ റെജിയെയും മനോജിനെയും വീടിന് സമീപം ഒളിച്ചിരുന്ന സംഘം വീട്ട് മുറ്റത്ത് വെച്ച് മര്‍ദ്ദിക്കുകയായിരുന്നു.
ഏഴംഗസംഘമാണ് അക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. അക്രമണത്തിന് പിന്നിലുള്ളവരെ കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.