ദ്വിദിന മാനേജ്‌മെന്റ് ഫെസ്റ്റ്

Posted on: November 12, 2014 10:41 am | Last updated: November 12, 2014 at 10:41 am

പാലക്കാട്: പാമ്പാടി നെഹറു സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് 14,15 തീയതികളില്‍ ദ്വിദിന മാനേജ് മെന്റ് സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. യുവ വിദ്യാര്‍ഥികളിലെ മാനേജ്‌മെന്റ് അഭിരുചിയും വിദ്യാപാടവവും തെളിയുന്നതിനുള്ള ഫെസ്റ്റില്‍ ജനറല്‍ ക്വിസ്, ട്രഷര്‍ ഹണ്ട്, ബെസ്റ്റ് മാനേജ്‌മെന്റ് ടീം, ഫിനാന്‍സ് ഗെയിം, ബെസ്റ്റ് മാനേജര്‍, കോര്‍പ്പഗേറ്റ് വോക്ക്, ഓക്ഷ്ന്‍ ഗെയിം മത്സരങ്ങള്‍ നടക്കും.
14ന് നിളാഗാര്‍ഡന്‍സിലെ ബ്രഹ്മപുത്ര ഓഡിറ്റോറിയത്തിലെ പത്തിന് ഉദ്ഘാടനത്തിന് ശേഷം മത്സരം തുടങ്ങും. കേരളത്തിനകത്തും പുറത്തും നിന്നുമായുള്ള കോളജുകളില്‍ നിന്നായി 1500 ഓളം ബിരുദാനന്തര വിദ്യാര്‍ഥികള്‍ പങ്കെടുക്കും. വിവിധ ഗെയിമുകള്‍ക്കായി ഒന്നാം സമ്മാനമായി കാല്‍ലക്ഷം രൂപ വരെ നല്‍കുന്ന സമ്മാനതുകക്കൊപ്പം ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്. തൃശൂര്‍, പാലക്കാട്. ഷൊര്‍ണ്ണൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ നിന്ന് പ്രത്യേക ബസ് സൗകര്യം ഏര്‍പ്പെടുത്തും.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9048959978,9895540040 നമ്പറുകളില്‍ ബന്ധപ്പെടണം. പത്രസമ്മേളനത്തില്‍ മുഹമ്മദ് സാജാദി, മുരുകാനന്ദ്, നെബു ജിയോ തോമസ്, മുത്തു ജെയിംസ് പങ്കെടുത്ത