ബസ് സ്റ്റാന്റിന്റെ ശോച്യാവസ്ഥ; ബസ് ജീവനക്കാര്‍ പണി മുടക്കി

Posted on: November 12, 2014 10:37 am | Last updated: November 12, 2014 at 10:37 am

tirurതിരൂര്‍: ദൈനംദിനം ആയിരക്കണക്കിന് യാത്രക്കാര്‍ എത്തുന്ന തിരൂര്‍ മുനിസിപ്പല്‍ ബസ്റ്റാന്റിന്റെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് സംയുക്ത ബസ്‌തൊഴിലാളി യൂനിയന്റെ നേതൃത്വത്തില്‍ തിരൂരില്‍ പണിമുടക്കി.
കുഴിയും ചെളിയും നിറഞ്ഞ് കിടക്കുന്ന ബസ്റ്റാന്റിലെ പ്രതിസന്ധിക്ക് ഉടന്‍ പരിഹാരം കാണുക, ശൗചാലയം ഒരുക്കുന്നതിനുള്ള നടപടി പൂര്‍ത്തീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ബസ് പണിമുടക്ക്. ബസ്ജീവനക്കാര്‍ പ്രതിഷേധത്തിന്റെ ഭാഗമായി ബസ്റ്റാന്റിലെ വിവിധ ഭാഗങ്ങളിലായി ചെടിയും വാഴയും നട്ടു. നഗരസഭാ ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ചില്‍ ഐ എന്‍ ടി യു സി ജില്ലാ പ്രസിഡന്റ് കരീം മൗലവി ഉദ്ഘാടനം ചെയ്തു. അഡ്വ. വി ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. എ ശിവദാസന്‍, മനോജ് പാറശ്ശേരി, മൂസ പരന്നേക്കാട്, സച്ചിദാനന്ദന്‍, ജാഫര്‍ ഉണ്ണിയാല്‍ പ്രസംഗിച്ചു.