നരിക്കിലാപുഴയോരത്ത് സി പി എം മനുഷ്യച്ചങ്ങല തീര്‍ത്തു

Posted on: November 12, 2014 9:45 am | Last updated: November 12, 2014 at 9:45 am

പേരാമ്പ്ര: ബ്ലോക്ക് പഞ്ചായത്തിലെ എരവട്ടൂര്‍ നരിക്കിലാപുഴയില്‍ നടപ്പാക്കുന്ന വികസന പ്രവൃത്തികള്‍ക്ക് തുരങ്കം വെക്കാന്‍ ശ്രമം നടക്കുന്നെന്ന് ആരോപിച്ചും പുഴ സംരക്ഷിക്കുന്നതിന് പകരം നശിപ്പിക്കാനുള്ള ശ്രമത്തിനെതിരെയും സി പി എം പുഴയോരത്ത് മനുഷ്യച്ചങ്ങല തീര്‍ത്തു.
ഇരുകരകളിലുമായി നൂറുകണക്കിന് ആളുകള്‍ ചങ്ങലയില്‍ കണ്ണിയായി. കെ കുഞ്ഞമ്മദ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ബാലന്‍ അടിയോടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം കുഞ്ഞമ്മദ്, കെ പി ഗോപി, വി കെ പ്രമോദ്, കെ നഫീസ, എം കെ ശ്രീധരന്‍, കെ സുരേന്ദ്രന്‍ പ്രസംഗിച്ചു.