Connect with us

Kasargod

വ്യാപാരികളില്‍ കര്‍മാവേശം പകര്‍ന്ന് എലൈറ്റ് അസംബ്ലി

Published

|

Last Updated

കാസര്‍കോട്: എസ് വൈ എസ് 60ാം വാര്‍ഷിക സമ്മേളന ഭാഗമായി ജില്ലാ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ പഴയ ബസ്റ്റാന്റ് വ്യാപാര ഭവനില്‍ സംഘടിപ്പിച്ച എലൈറ്റ് അസംബ്ലി വ്യാപാരികളില്‍ കര്‍മാവേശം പകര്‍ന്നു സമാപിച്ചു. സമര്‍പ്പിത യൗവനം സാര്‍ഥക മുന്നേറ്റം എന്ന ശീര്‍ഷകത്തില്‍ സംസ്ഥാനത്തെ 14 കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന എലൈറ്റ് അസംബ്ലികളില്‍ ഒന്നാണ് കാസര്‍കോട്ട് സമാപിച്ചത്.
ജില്ലയിലെ രണ്ട് കേന്ദ്രങ്ങളില്‍ വാണിജ്യ രംഗത്തുള്ളവര്‍ക്ക് ബിസിനസ്സ് ഹബ്ബുകള്‍ രൂപീകരിക്കും. എസ് വൈ എസ് ജില്ലാ ദഅ്‌വാകാര്യ സമിതിക്കു കീഴില്‍ രൂപീകരിക്കുന്ന ഹബ്ബുകളില്‍ കാലിക പ്രസക്തമായ പഠന സംഗമങ്ങള്‍ സംഘടിപ്പിക്കും. കാഞ്ഞങ്ങാട്, കാസര്‍കോട് കേന്ദ്രീകരിച്ചാണ് ബിസിനസ്സ് ഹബ്ബുകള്‍ സ്ഥാപിക്കുക.
60ാം വാര്‍ഷിക പദ്ധതികളുടെ ഭാഗമായി 13ന് ദേളിയില്‍ കൃഷിത്തോട്ടം ജില്ലാതല ഉദ്ഘാടനം, 27ന് ചെര്‍ക്കളയില്‍ മുഅല്ലിം സമ്മേളനം, 29 ന് കാഞ്ഞങ്ങാട്ട് മുതഅല്ലിം സമ്മേളനം, 30ന് തൃക്കരിപ്പൂരില്‍ എമിനന്‍സ് അസംബ്ലി എന്നിവ നടക്കും.
ജില്ലയിലെ തിരഞ്ഞെടുക്കപെട്ട വ്യാപാരി വ്യവസായി പ്രമുഖരാണ് എലൈറ്റ് അസംബ്ലിയില്‍ പ്രതിനിധികളായി സംഗമിച്ചത്. വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് കെ അഹ്മദ് ശരീഫ് കുറ്റിക്കോല്‍ ഉദ്ഘാടനം ചെയ്തു. റീഡ് പബ്ലിക്കേഷന്‍സ് ചെയര്‍മാന്‍ എന്‍ അലി അബ്ദുല്ല വിഷയാവതരണം നടത്തി. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ദുല്‍ വാഹിദ് സഖാഫി, എസ് എ അബ്ദുല്‍ ഹമീദ് മൗലവി, എ ബി അബ്ദുല്ല, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സുല്‍സണ്‍ മൊയ്തുഹാജി, വെല്‍ക്കം മുഹമ്മദ് ഹാജി, നാസര്‍ ബന്താട്, ഹുസൈന്‍ ഹാജി തൃക്കരിപ്പൂര്‍, എ പി അബൂബക്കര്‍, ഇത്തിഹാദ് മുഹമ്മദ് ഹാജി, അമീറലി ചൂരി, അബ്ദുല്‍ ഖാദിര്‍ ചേരൂര്‍, ഇമാം അലി മാണിമൂല തുടങ്ങിയവര്‍ സംബന്ധിച്ചു. സുലൈമാന്‍ കരിവെള്ളൂര്‍ സ്വാഗതവും കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി നന്ദിയും പറഞ്ഞു.