വാസന്റെ പാര്‍ട്ടി പ്രഖ്യാപനം 28ന്‌

Posted on: November 12, 2014 4:26 am | Last updated: November 12, 2014 at 1:36 pm

GK VASANചെന്നൈ: ഈ മാസം 28ന് തൃശ്ശിനാപ്പള്ളിയില്‍ സംഘടിപ്പിക്കുന്ന പൊതു സമ്മേളനത്തില്‍ വെച്ച് തന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രി ജി കെ വാസന്‍ അറിയിച്ചു. ചെന്നൈയില്‍ വനിതകളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്‌നാട്ടിലുടനീളം തന്നെ അനുകൂലിക്കുന്നവരുമായി കൂടിയാലോചന നടത്തിയാണ് പുതിയ പാര്‍ട്ടി രൂപവത്കരിക്കുന്നതെന്ന് കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ വാസന്‍ പറഞ്ഞു.
തൃശ്ശിനാപ്പള്ളിയിലെ പൊന്‍മലൈയില്‍ നവംബര്‍ 28ന് ജി കോര്‍ണര്‍ ഗ്രൗണ്ടില്‍ നടക്കുന്ന റാലിയിലാണ് പാര്‍ട്ടിയുടെ പേരും പതാകയും വെളിപ്പെടുത്തുക. ജനാധിപത്യത്തിലും മതനിരപേക്ഷതയിലും ഊന്നിയായിരിക്കും പാര്‍ട്ടി പ്രവര്‍ത്തിക്കുക. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവായിരുന്ന അന്തരിച്ച ജി കെ മൂപ്പനാരുടെ മകനാണ് ജി കെ വാസന്‍.