കേരള സര്‍വകലാശാല മുന്‍ വി സിക്കെതിരെ നടപടി

Posted on: November 11, 2014 3:19 pm | Last updated: November 12, 2014 at 12:06 am

kerala universityതിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ അസിസ്റ്റന്റ് നിയമന കേസില്‍ പ്രോസിക്യൂഷന്‍ നടപടി തുടങ്ങാന്‍ ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം. മുന്‍ വിസിയും പിവിസിയും അടക്കമുള്ള ഏഴ് പേരെ ഉള്‍പ്പെടുത്തിയാകും വിജ്ഞാപനം പുറപ്പെടുവിക്കുക. മുന്‍ വിസി. മുന്‍ പ്രോ വി സി, മുന്‍ രജിസ്ട്രാര്‍ എന്നിവര്‍ക്കെതിരെ പ്രോസിക്യൂഷന് ഗവര്‍ണറുടെ അനുമതി ചോദിച്ചെങ്കിലും അത്യാവശ്യമില്ലെന്നായിരുന്നു ഗവര്‍ണറുടെ മറുപടി. ഉചിതമായ നടപടി സര്‍ക്കാറിന് സ്വീകരിക്കാമെന്നായിരുന്നു നിര്‍ദേശം. ഇതോടെ ആഭ്യന്തര മന്ത്രി വകുപ്പ് സെക്രട്ടറിക്ക് വിജ്ഞാപനം ഇറക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.