കാലിക്കറ്റ് സര്‍വകലാശാല വി സിക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി

Posted on: November 11, 2014 2:35 pm | Last updated: November 12, 2014 at 12:06 am

abdul salam

കൊച്ചി: കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.അബ്ദുസലാമിന് സംരക്ഷണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കാനും പൊലീസിന് നിര്‍ദേശം നല്‍കി. ഓഫീസിന്റെ പ്രവര്‍ത്തനം സുഗമമാക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ആക്റ്റിങ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ എം ഷഫീക് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. വിദ്യാര്‍ത്ഥി സമരം ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നു എന്ന് കാണിച്ച് വി സി സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്.

ALSO READ  അറബിക് കോളജുകൾ നിർത്തലാക്കൽ; കാലിക്കറ്റ് സർവകലാശാല വീണ്ടും ഗവർണറെ സമീപിക്കും