അട്ടപ്പാടിയില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് മന്ത്രി കെ സി ജോസഫ്

Posted on: November 11, 2014 1:50 pm | Last updated: November 12, 2014 at 1:36 pm

kc josephഅട്ടപ്പാടി: ശിശുമരണം തുടരുന്ന അട്ടപ്പാടിയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാറിന് വീഴ്ച പറ്റിയെന്ന് മന്ത്രി കെ സി ജോസഫ്. അട്ടപ്പാടിയില്‍ നടത്തിയ സന്ദര്‍ശനത്തില്‍ ഇക്കാര്യങ്ങള്‍ ബോധ്യപ്പെട്ടു. പ്രശ്‌ന പരിഹാര നിര്‍ദേശങ്ങള്‍ നാളെ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
എംബി രാജേഷ് എം പി അടക്കമുള്ളവര്‍ നടത്തുന്ന സമരങ്ങള്‍ അവസാനിപ്പിക്കണം. എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.