Connect with us

Malappuram

സി ബി എസ് ഇ സംസ്ഥാന സ്‌കൂള്‍ കലോത്സവം; മധ്യകേരളം മുന്നില്‍

Published

|

Last Updated

തിരൂര്‍: സി ബി എസ് ഇ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 849 പോയിന്റ് നേടി മധ്യകേരളം സോണ്‍ എ മുന്നില്‍. എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളുള്‍പ്പെട്ട സെന്റര്‍ സോണ്‍ എ വിഭാഗമാണ് ആദ്യ ദിനത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത്.
715 പോയിന്റുമായി പാലക്കാട്, തൃശൂര്‍ ജില്ലകള്‍ ഉള്‍പ്പെട്ട സെന്റര്‍ സോണ്‍ ബി രണ്ടാമതും നോര്‍ത്ത് സോണ്‍ വിഭാഗത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകള്‍ മൂന്നാമതും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളുള്‍പ്പെട്ട സൗത്ത് സോണ്‍ നാലാം സ്ഥാനത്തും നിലയുറപ്പിച്ചു. റാന്നി പബ്ലിക് സ്‌കൂള്‍ വടകര 137 പോയിന്റ് നേടി ആദ്യ ദിനത്തില്‍ ഏറ്റവും പോയിന്റ് നേടിയ സ്‌കൂളുകളുടെ പട്ടികയില്‍ ഒന്നാമതെത്തി. ദേവമാതാ സി എം ഐ പബ്ലിക് സ്‌കൂള്‍ തൃശൂര്‍ 130 പോയിന്റ് നേടി തൊട്ടു പിറകില്‍ സ്ഥാനം പിടിച്ചു. കൊച്ചിന്‍ റിഫൈനറീസ് സ്‌കൂള്‍ അമ്പലമുക്ക്-101, ഐ ഇ എസ് പബ്ലിക് സ്‌കൂള്‍ തൃശൂര്‍-100, എം ഇ എസ് സെന്റര്‍ സ്‌കൂള്‍ തിരൂര്‍-90 എന്നിവ യഥാക്രമം മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങള്‍ നേടി.

Latest