സാങ്കേതിക വിദ്യാരംഗത്തേക്ക് വരുന്നവര്‍ പരിമിതം: മന്ത്രി

Posted on: November 11, 2014 10:44 am | Last updated: November 11, 2014 at 10:44 am

കോട്ടക്കല്‍: സാങ്കേതിക വിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവരുന്ന വിദ്യാര്‍ഥികള്‍ പരിമിതമാണെന്ന് മന്ത്രി പി കെ അബ്ദുര്‍റബ്ബ്. കോട്ടക്കല്‍ വനിത പോളിടെക്‌നിക്കിലെ വനിത ഹോസ്റ്റല്‍ കെട്ടിടം, സ്റ്റാഫ് ക്വോര്‍ട്ടേഴ്‌സ് കെട്ടിടം എന്നിവ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സാങ്കേതിക വിദ്യാഭ്യാസം ഇന്നത്തെ ആവശ്യകതയാണ്. ഇതിനുള്ള മികച്ച മുന്നേറ്റമാണ് പോളി ടെക്‌നിക്കുകളുടെ വികസനമെന്നും അദ്ദേഹം പറഞ്ഞു. എ എസ് മുഹമ്മദ് അശ്‌റഫ്, കെ വിജയകുമാര്‍, ടി സാമുവല്‍ മാത്യു, ലിബാസ് മൊയ്തീന്‍, എടരിക്കോട് പഞ്ചായത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തൈക്കാടന്‍ ഹനീഫ, നിഷ സൂല്‍ഫീക്കര്‍, ഹനീഫ പുതുപ്പറമ്പ്, വി ടി സുബൈര്‍ തങ്ങള്‍, കരീം മാസ്റ്റര്‍, സ്റ്റുഡന്‍സ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ എ സുമയ്യ റാസില തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട് അധ്യക്ഷത വഹിച്ചു.