Connect with us

Kozhikode

മൂല്യച്യുതിക്കും ഭീകരതക്കുമെതിരെ എഴുത്തുകാരുടെ പ്രതികരണമാണ് അവരുടെ സൃഷ്ടികള്‍: എം ടി

Published

|

Last Updated

കോഴിക്കോട്: സമൂഹത്തിലെ മൂല്യച്യുതിക്കും ഭീകരതകള്‍ക്കുമെതിരെ നവാഗത എഴുത്തുകാരുടെ പ്രതികരണമാണ് അവരുടെ സൃഷ്ടികളായി പലപ്പോഴും പുറത്തുവരുന്നതെന്ന് പ്രശസ്ത സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍.
തങ്ങള്‍ കടന്നുവന്ന തീവ്രമായ അനുഭവങ്ങളാണ് യുവ എഴുത്തുകാരുടെ കൃതികളില്‍ നിഴലിക്കുന്നത്. സഹോദരങ്ങളായ നിസില്‍ ശറഫ്, ശറഫുന്നിസ എന്നിവരുടെ കൃതികള്‍ പ്രകാശനം ചെയ്യുകയായിരുന്നു എം ടി.
പോര്‍വിമാനങ്ങളും ഭീകരാന്തരീക്ഷവുമില്ലാത്ത സമാധാനം പുലര്‍ന്ന ലോകത്തിനായുള്ള പ്രത്യാശകളാണ് ചെറുപ്രായത്തില്‍ സാഹിത്യ രചന നടത്തിയവരുടെ കൃതികളില്‍ കാണാനാകുന്നത്. അവരുടെ ചിന്തകള്‍ സാഹിത്യ കൃതികളായി പുറത്തുവരുമ്പോള്‍ ശ്രദ്ധിക്കാന്‍ മുതിര്‍ന്നവര്‍ക്ക് ബാധ്യതയുണ്ടെന്നും എം ടി കൂട്ടിച്ചേര്‍ത്തു.
കാലികറ്റ് പ്രസ് ക്ലബ്ബ് പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷനായിരുന്നു. കെ ഇ എന്‍ കുഞ്ഞമ്മദ്, കെ പി സുധീര, പി ജി എം നായര്‍, ഷൈബിന്‍ നന്മണ്ട, ജി ബിനീഷ, അഡ്വ. പി പി വിജയന്‍, ബിജു മാസ്റ്റര്‍, രാജേഷ് പാലങ്ങാട്ട്, സെയ്ഫ് മുഹമ്മദ് പ്രസംഗിച്ചു.

Latest