Connect with us

National

ഇന്ത്യയില്‍ 30 ശതമാനം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യയിലെ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ 30 ശതമാനവും സൈബര്‍ കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകുന്നതായി പഠന റിപ്പോര്‍ട്ട്. സൈബര്‍ ഹാക്കിംഗ്, അപകീര്‍ത്തിപ്പെടുത്തല്‍, മറ്റുവിധത്തിലുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവയിലാണ് കുട്ടികള്‍ വന്‍തോതില്‍ ഉള്‍പ്പെടുന്നതെന്ന് ടെലികോം സര്‍വീസ് നടത്തിയ പഠനത്തില്‍ വ്യക്തമായത്. ഏഴ് സംസ്ഥാനങ്ങളിലായി 29 സ്‌കൂളുകളിലെ പതിനായിരത്തിലധികം കുട്ടികള്‍ക്കിടയില്‍ സര്‍വേ നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
2012ല്‍ 40 ലക്ഷത്തോളം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഇന്റര്‍നെറ്റില്‍ സജീവമായി ഇടപെടുന്നതായി 2013 തുടക്കത്തില്‍ ടെലിനോര്‍ ഗ്രൂപ്പ്- ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പ് നടത്തിയ സര്‍വേയില്‍ വ്യക്തമായിരുന്നു. എന്നാല്‍ 2017 ഓടെ ഇന്റര്‍നെറ്റില്‍ സജീവമാകുന്ന കുട്ടികളുടെ എണ്ണം ഒന്നരക്കോടിയോളം വരുമെന്ന് കണക്കാക്കപ്പെടുന്നു. 12 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍, ഇന്ത്യയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വളരെ ഉയര്‍ന്ന തോതില്‍ ഇന്റര്‍നെറ്റില്‍ ഇടപെടുന്നതായും ഇതിന്റെ പിടിയില്‍ നിന്ന് പിന്മാറുന്നവര്‍ വളരെ കുറവാണെന്നും കണ്ടെത്തിയിരുന്നു.
പുതിയ സര്‍വേ അനുസരിച്ച്, ഇന്റര്‍നെറ്റില്‍ ഇടപെടുന്നവരില്‍ 34 ശതമാനം വിദ്യാര്‍ഥികളും തങ്ങളുടെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളെ കുറിച്ച് രക്ഷിതാക്കളോട് ഒന്നും വെളിപ്പെടുത്താറില്ല.